'ഡിസംബര്‍ 31ന് നടക്കാനിരിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ മത്സരം മാറ്റണം' | Oneindia Malayalam

2017-12-06 158

Police Seek To Postpone December 31st Blasters- Bangalore Match

ഐഎസ്എല്ലില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഡിസംബര്‍ 31-ന് നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു എഫ്‌സി മത്സരം മാറ്റിവയ്ക്കണമെന്ന് പോലീസ്. മത്സരത്തിന് മതിയായ സുരക്ഷ ഒരുക്കാന്‍ പോലീസുകാരെ വിട്ടുനല്‍കാന്‍ സാധിക്കാത്തതിനാല്‍ മത്സരം മാറ്റിവയ്ക്കണമെന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിനോടാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതുവര്‍ഷമായതിനാല്‍ ആ ദിവസം കൂടുതല്‍ പോലീസുകാരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഡ്യുട്ടിക്ക് അയക്കേണ്ടി വരും. അതുകൊണ്ട് മത്സരം നടക്കുന്ന സ്‌റ്റേഡിയത്തിലേക്ക് ആവശ്യത്തിനുള്ള പോലീസുകാരെ നിയോഗിക്കാന്‍ സാധിക്കില്ലെന്നും പോലീസ് അറിയിച്ചു. നിലവില്‍ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 31-ന് വൈകിട്ട് 5.30-നാണ് കൊച്ചിയില്‍ മത്സരം നടക്കേണ്ടത്‌. എന്നാല്‍ മാനേജ്മെന്‍റ് ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ന്യായമായ ആവശ്യമാണ് പൊലീസിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. കൊച്ചി പോലൊരു നഗരത്തില്‍ പുതുവര്‍ഷ തലേന്ന് എത്രത്തോളം സുരക്ഷാ പ്രശ്നങ്ങളുണ്ടാകും എന്ന കാര്യം നമുക്ക് അറിയാവുന്നതാണ്.

Videos similaires